ആഗ്ര•മഥുരയിൽ ഡ്യൂട്ടി സമയത്ത് 42 കാരനായ സിആർപിഎഫ് ജവാന്‍ സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കി.
സി.ആര്‍.പി.എഫ് 16 ാം ബറ്റാലിയനിലെ കോൺസ്റ്റബിളും പൂനെയിലെ റാംലിംഗ് ഷിറൂർ ഗ്രാമവാസിയുമായ ചബുർസ്വർ സന്തോഷ് ദേവ്‌റാം ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ സഹപ്രവർത്തകർ കാന്റീനിൽ പ്രഭാതഭക്ഷണത്തിനായി പോയപ്പോൾ കഴുത്തിൽ സ്വയം വെടിവയ്ക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ ഇയാൾ മരിച്ചുകിടക്കുന്നതായി സഹപ്രവർത്തകർ കണ്ടെത്തി പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
അമ്മയും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ദേവ്‌റാം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് പോയെങ്കിലും അറിയിപ്പില്ലാതെ അവധിക്കാലം നീട്ടി. പിന്നീട് വീണ്ടും അവധിക്ക് പോയ അദ്ദേഹം 72 ദിവസം ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല.
Post Your Comments