Latest NewsKeralaNews

പൗരത്വ നിയമഭേദഗതി മുസ്ലിം സമുദായത്തെ ബാധിയ്ക്കില്ല.. കാര്യമറിയാതെ എന്തിന് വാളെടുക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നുള്ള ചോദ്യത്തിനെതിരെ കേരളത്തില്‍ നടന്നുവരുന്ന പ്രതിഷേധം : ശക്തമായ നിലപാട് എടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി മുസ്ലിം സമുദായത്തെ ബാധിയ്ക്കില്ല.. കാര്യമറിയാതെ എന്തിന് വാളെടുക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നുള്ള ചോദ്യത്തിനെതിരെ കേരളത്തില്‍ നടന്നുവരുന്ന പ്രതിഷേധത്തിനെതിരെ ശക്തമായ നിലപാട് എടുത്ത് ന്യൂനപക്ഷ കമ്മീഷന്‍. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉത്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരേ നടന്ന പ്രതിഷേധത്തെ കടുത്ത ഭാഷയിലാണ് ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ വിമര്‍ശിച്ചത്.കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ദേശീയ ന്യുനപക്ഷ കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വസ്തുത പറയുന്നതിന് ഗവര്‍ണറെ അനുവദിക്കാതിരിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ഉദ്ദേശ്യം.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എന്ന് അവകാശപെടുന്നവരുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Read Also : പൗരത്വ ബിൽ: ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍ കേരളം വിടണം; ഗവര്‍ണർക്ക് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി

ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.നിയമത്തെ എതിര്‍ക്കുന്നവരെ അദ്ദേഹം സംവാദത്തിന് ക്ഷണിച്ചിട്ടുമുണ്ട്.നിയമം നടപ്പിലാകുന്നതില്‍ മുസ്ലിം സമുദായത്തിന് ആശങ്ക പെടേണ്ടകാര്യമില്ലെന്നും നിയമം അവരെ ബാധിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ തന്റെ ഇടപെടലുകളിലൂടെ ന്യുനപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തിന്റെ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ചില സംഘടനകള്‍ ന്യുനപക്ഷ സമുദായത്തിന്റെ രക്ഷകരായി ചമഞ്ഞ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ന്യുനപക്ഷ സമുദായാത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.അവര്‍ക്ക് ഗവര്‍ണറുടെ അഭിപ്രായ പ്രകടനങ്ങള്‍ ഭീഷണിയാണെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button