Latest NewsKeralaNews

‘നിലവിളക്ക് കൊളുത്തുമ്പോൾ എന്തിനാണ് എഴുന്നേറ്റ് നിൽക്കുന്നത്? അനാവശ്യ അനൗണ്‍സ്മെന്റ് ഒന്നും ഇവിടെ വേണ്ട’; ധാര്‍ഷ്ട്യ സമീപനം അവതാരകയോടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട അവതാരകയോട് ധാര്‍ഷ്ട്യ സമീപനത്തോടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോടുള്ള ധാര്‍ഷ്ട്യ സമീപനം അവതാരകയോടും ആവർത്തിക്കുന്ന കാഴ്ചയാണ്‌ വേദിയിലുള്ളവർ കണ്ടത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഉദ്ഘാടന വേളയിലായിരുന്നു സംഭവം.

വിശിഷ്ടാതിഥിയെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച അവതാരക സദസിനോട് എഴുന്നേറ്റ് നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന കേട്ടതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. വിളക്ക് കൊളുത്തുന്നതിനായി എഴുന്നേറ്റ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് അവതാരകയോട് ‘അനാവശ്യ അനൗണ്‍സ്മെന്റ് ഒന്നും വേണ്ട എന്ന് ആക്രോശിച്ചു.’ ഇതോടെ അവതാരകയുടെ അഭ്യര്‍ത്ഥന മാനിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങിയ സദസ്യര്‍ ആകെ പരിഭ്രമിച്ചു. ഇരിക്കണോ എഴുന്നേല്‍ക്കണോ എന്ന സന്ദേഹത്തില്‍ നിന്ന സദസ്സിനോട് മുഖ്യമന്ത്രി ഇരിക്കാന്‍ കൈ കൊണ്ട് ആംഗ്യം കാട്ടി. തുടര്‍ന്നാണ് ഉദ്ഘാടനം നടന്നത്.

പ്രസംഗത്തിനു ശേഷം വേദിയില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്ന മുഖ്യമന്ത്രിയെ വിശിഷ്ടാതിഥികളില്‍ ചിലര്‍ ഹോട്ടലിന്റെ കവാടം വരെ അനുഗമിക്കാന്‍ ശ്രമിച്ചുവെങ്കിലും ഈ ശ്രമവും അദ്ദേഹം വിലക്കി. ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന്‍, ക്രെഡായ് കേരള ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button