Latest NewsNewsIndia

യോഗി സർക്കാർ പിന്നോട്ടില്ല; പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും നഷ്ടം നികത്താന്‍ ലേലം ചെയ്യുകയും ചെയ്യും; അക്രമം അഴിച്ചു വിട്ടവർക്കെതിരെയുള്ള നടപടികളിൽ വിട്ടു വീഴ്ചയില്ല

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന നിലപാടിൽ ഉറച്ച് യുപി സർക്കാർ. ലഖ്നൗ ജില്ലാ ഭരണകൂടം പിഴ ഈടാക്കേണ്ടവർക്കായി നൽകിയ നോട്ടിസിൽ മറുപടി നൽകാൻ ഏഴ് ദിവസം സമയം അനുവദിച്ചു.

തങ്ങളുടെ ഭാഗം വിശദീകരിക്കാൻ നോട്ടിസ് കിട്ടിയവർക്കു ഏഴ് ദിവസത്തെ സമയം നൽകുമെന്നും തൃപ്തികരമായ വിശദീകരണം നൽകാത്ത പക്ഷം സ്വത്തുക്കൾ ലേലം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണു നിർദേശമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്ന് 150 ഓളം പേർക്ക് നോട്ടിസ് അയച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. യുപി പൊലീസ് സർക്കാരിനു സമർപ്പിച്ച പിഴ ഈടാക്കേണ്ട 498 പേരുടെ പട്ടികയിൽ നിന്നാണ് ഇത്രയും പേർക്ക് അധികൃതർ നോട്ടിസ് നൽകിയത്.

ALSO READ: റിപ്പബ്ലിക്ക് ദിന പരേഡ്: പശ്ചിമ ബംഗാളിന്റെ ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയില്ല; പ്രതികാര നടപടിയെന്ന് മമത

സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ചിത്രങ്ങളും പരിശോധിച്ചാണ് അക്രമികളെ കണ്ടെടുത്തുക. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കുകയും നഷ്ടം നികത്താന്‍ ലേലം ചെയ്യുകയും ചെയ്യുമെന്നു യോഗി ആദിത്യനാഥ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

റെയില്‍വേക്കു ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കാനാണ് റെയില്‍വേ ബോര്‍ഡിന്റെയും തീരുമാനം. ഉത്തർപ്രദേശ് മോഡൽ സംസ്ഥാനത്ത് പ്രാവർത്തികമാക്കുമെന്നും കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button