Latest NewsKeralaNattuvarthaNews

വയനാടിൽ യുവാവ് ജീവനൊടുക്കിയ കേസ് : അയല്‍വാസികളടക്കം നാലുപേര്‍ക്ക് ശിക്ഷ വിധിച്ചു

കൽപ്പറ്റ : യുവാവ് ജീവനൊടുക്കിയ കേസിൽ അയല്‍വാസികളടക്കം നാലുപേര്‍ക്ക് ശിക്ഷ വിധിച്ചു. വായനാടിൽ മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയില്‍ ബിജുമോന്‍ (42) ആത്മഹത്യചെയ്ത കേസിൽ അയല്‍വാസികളായ അരയഞ്ചേരി കാലായില്‍ വീട്ടിലെ സഹോദരന്മാരായ രാജു (57), സണ്ണി (53), ബെന്നി (49), ഇവരുടെ സുഹൃത്ത് വാളവയല്‍ തുരുത്തിയില്‍ തങ്കച്ചന്‍ (51) എന്നിവർക്ക്  തടവ് ശിക്ഷയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ്കുമാര്‍ വിധിച്ചത്. ഒന്നാംപ്രതിയായ രാജുവിന് ഒരുവര്‍ഷ തടവും മറ്റുള്ളവര്‍ക്ക് രണ്ടുമാസംവീതം തടവുമാണ് ശിക്ഷ.

Also read : ഇലക്ഷന്‍ സംബന്ധിച്ച അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ടിക്കാറാം മീണ

2016 ഏപ്രില്‍ 20നാണ് മാനന്തവാടിയിലെ സ്വകാര്യലോഡ്ജില്‍ ബിജുമോനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. പ്രതികളിൽ നിന്നും മര്‍ദനമേറ്റെന്നും ഇതിലുള്ള വിഷമത്താലാണ് അത്മഹത്യചെയ്തതെന്നും എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്തിരുന്നു. മീനങ്ങാടി പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുയരുകയും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button