ചെന്നൈ: മുന്‍ കാമുകനെ അടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ നടിയെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീരിയല്‍ നടിയായ തമിഴ്നാട് സ്വദേശി എസ് ദേവിയാണ് വിവാഹേതര ബന്ധം തുടരാനായി തന്നെ നിർബന്ധിച്ചതിന്റെ പേരിൽ പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്‍റെ തല അടിച്ച് തകര്‍ത്തത്. എന്നാൽ ചില മാധ്യമങ്ങൾ മലയാള നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ എസ്.ദേവിയുടെ ചിത്രം ചേർത്താണ് വാർത്തകൾ നൽകിയത്. വിക്കിപീഡിയയില്‍ എസ് ദേവി എന്ന് തിരഞ്ഞാല്‍ കിട്ടുന്ന വിവരങ്ങളാണ് വാര്‍ത്തയ്ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒരു കുടയും കുഞ്ഞി പെങ്ങളും എന്ന ദൂരദര്‍ശനിലെ സീരിയലിലൂടെ ബാല താരമായി എത്തിയ ദേവി പിന്നീട് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായെന്നും 500 ഓളം സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും വാർത്തയിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇതിനെതിരെ ദേവി രംഗത്തെത്തി.
Read also: അവിഹിത ബന്ധം തുടരാന്‍ നിര്‍ബന്ധം: നടി മുന്‍കാമുകനെ അടിച്ചു കൊലപ്പെടുത്തി
ആരാണ് വാര്‍ത്ത നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും താന്‍ ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുകയാണെന്നും ദേവി പറഞ്ഞു.എന്‍റെ പൊന്ന് കുഞ്ഞേ അത് ഞാനല്ല, ഞാന്‍ ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുകയാണ്. ഒരു കുടയും കുഞ്ഞി പെങ്ങളും എന്ന സീരിയലില്‍ അഭിനയിച്ചത് താന്‍ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അത് കഴിഞ്ഞ് താന്‍ അഭിനയം നിര്‍ത്തി എന്നായിരുന്നു ദേവിയുടെ പ്രതികരണം.
Post Your Comments