ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തീഹാര്‍ ജയിലില്‍ ഇതിനായി തൂക്കുമരങ്ങൾ തയ്യാറായതാണ് റിപ്പോർട്ട്. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി എത്തിച്ച് പണികള്‍ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നത്.
2012 ഡിസംബര്‍ 16നാണ് നിര്‍ഭയയെ ക്രൂരപീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഡിസംബര്‍ 29ന് നിർഭയ മരണപ്പെടുകയായിരുന്നു. കേസിലെ ആറുപ്രതികളില്‍ ഒരാള്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു.
Post Your Comments