അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം ചർച്ചയാകുന്നു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. അഫ്സാന ഷെജുട്ടി എന്ന യുവതിയാണ് ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് തുതുല്‍ ചൗധരി എന്ന പുരുഷനെ ചങ്ങലയില്‍ വലിച്ച് കെട്ടി നടന്ന് നീങ്ങുന്നത്. അയാള്‍ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വീഡിയോ പ്രചരിച്ചു. സംഭവം വലിയ വിവാദവുമായി.
ധാക്ക സര്‍വ്വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഷെജൂട്ടി. 1968 -ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്നാണ് ഇരുവരും വാദിച്ചത്. അമ്ബതോളം വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിയന്നയില്‍ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണിതെന്നും ‘ഫ്രം ദ് പോര്‍ട്ഫോളിയോ ഓഫ് ഡോഗഡ്നെസ്’ എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേരെന്നും ഇവർ അറിയിച്ചു. അതേസമയം ഇതിന്റെ പുനരാവിഷ്കരണം അനുമതിയില്ലാതെയാണ് റോഡില്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും മാപ്പ് പറഞ്ഞതോടെ പോലീസ് ഇവരെ വിട്ടയച്ചു.
Post Your Comments