ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടം പരിഷ്‌കരിച്ചു. പുതിയ ചട്ടപ്രകാരം പരീക്ഷ എഴുതാന്‍ സാധിയ്ക്കുന്നത് ഇവര്‍ക്ക് മാത്രം. സി ബി എസ് ഇ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടമാണ് പരിഷ്‌കരിച്ചത് . 75 ശതമാന ത്തിലധികം ഹാജര്‍നിലയുള്ള വിദ്യാര്‍ത്ഥിക്ക് മാത്രമേ പരീക്ഷയെഴുതാന്‍ കഴിയു കയുള്ളൂവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്‌കുളുകള്‍ക്ക് നല്‍കുന്ന നിര്‍ദേശം. പൊതു പരീക്ഷയ്ക്കിരിക്കുന്ന പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥി കള്‍ക്കുള്ള ചട്ടമാണ് സിബിഎസ് സി പരിഷ്‌കരിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 15 മുതലാണ് പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ പൊതുപരീക്ഷ നടക്കാനിരിക്കുന്നത്. ചട്ടം പ്രകാരം 75 ശതമാനത്തില്‍ കുറവ് ഹാജര്‍ നിലയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തില്ലെന്നും സി ബി എസ് ഇ വ്യക്തമാക്കിയിട്ടുണ്ട്.
Read Also : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു
നിര്‍ബന്ധമായി നേടിയിരിക്കേണ്ട ഹാജര്‍നിലയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഫെബ്രുവരി 15ന് നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കു. ഹാജര്‍നില കുറവുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരിയില്‍ റീജിയണല്‍ ഓഫീസുകളിലെത്തണമെന്നും സിബിഎസ് ഇ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ബോധിപ്പിക്കുന്നത് വാസ്തവമായ കാരണങ്ങള്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍ ജനുവരി ഏഴോടെ അധികൃതര്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്.
Post Your Comments