KeralaLatest NewsNews

ചരിത്ര കോണ്‍ഗ്രസിലെ ചരിത്ര അപമാന സംഭവം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ നടപടി? ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി

കണ്ണൂർ: കണ്ണൂരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ സുധാകരനാണ് പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ഗര്‍ണറെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ഗവര്‍ണര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും സംസ്ഥാന സര്‍ക്കാരോ പോലീസ് വകുപ്പോ നിയമനടപടികള്‍ കൈക്കെള്ളാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്.

ആസൂത്രിത പ്രതിഷേധമാണ് അരങ്ങേറിയത് എന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്. ഉടന്‍ തന്നെ ഗാര്‍ഡുകള്‍ ഇര്‍ഫാന്‍ ഹബീബിനെ അവിടുന്ന് നീക്കം ചെയ്‌തെങ്കിലും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു.

ALSO READ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തുടങ്ങില്ല; പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ അ​ലി​ഗ​ഡ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​വ​ധി നീ​ട്ടി

കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും വെളിപ്പെടുത്തിയിരുന്നു. ഗവര്‍ണറിന്റെ ഓഫീസിന് നല്‍കിയ ലിസ്റ്റില്‍ വേദിയില്‍ ഇരിക്കേണ്ടവരില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പേര് ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button