KeralaLatest NewsNews

പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം; സഭയില്‍ ഒറ്റയാള്‍ പട്ടാളമായി എതിര്‍ത്ത് ഒ രാജഗോപാല്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ഒറ്റയാള്‍ പട്ടാളമായി എതിര്‍ത്ത് ബിജെപി അംഗം ഒ രാജഗോപാല്‍. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേരള നിയമസഭയില്‍ ഇപ്പോള്‍ ഈ പ്രമേയം കൊണ്ടു വന്നതെന്നും അല്ലാതെ രാഷ്ട്ര സ്നേഹമല്ല ഇതിന് പിന്നിലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ ഈ വീരവാദം മുഴക്കുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് പറയുന്നു. മുസ്ലീമായ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപി ആണെന്ന് ഓര്‍ക്കണമെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നിയമ ഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് എതിര്‍ക്കുന്നതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

രാജ്യത്ത്  പലരും വരും അവര്‍ക്കെല്ലാം പൗരത്വം കെടുക്കണമെന്ന് പറഞ്ഞാല്‍ ശെരിയാവില്ല. പൗരത്വം എന്നു പറയുന്നത് ഒരു അധികാരമാണെന്നുമം രാജഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ, രാഷ്ട്രപതി വരെ ഒപ്പുവച്ച ഒരു നിയമത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനാല്‍ ഈ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. നിയമത്തെ കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സമ്മേളനം ചേരുന്നത്. പൗരത്വ നിയമ ഭേദഗതി കേന്ദ്രം പിന്‍വലിക്കണമെന്നാവശ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ട് വരുന്നത്. അതേസമയം സമ്മേളനത്തിന് എതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button