ന്യൂ ഡല്‍ഹി: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 91 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്ത്. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന അടക്കമുള്ള കാര്യങ്ങള്‍ റിപ്പോർട്ടിലുണ്ട്. സംഭവം അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
അതേസമയം, സര്‍ക്കാര്‍ അന്വേഷണത്തിനായി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഉന്നതാധികാര സമിതിയെ നിയോഗിച്ചു. കോട്ടയിലുള്ള കെജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 91 നവജാത ശിശുക്കളാണ് മരിച്ചത്. സംഭവം വിവാദമായതോടെ ആരോഗ്യ സെക്രട്ടറി വൈഭവ് ഗാല്‍റിയ നേരിട്ട് നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യക്കുറവ് കണ്ടെത്തി. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല, ഓക്സിജന്‍ ട്യൂബുകളുടെ കുറവുകള്‍ കണ്ടെത്തിയതായും വൈഭവ് ഗാല്‍റിയ പറഞ്ഞു.
ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനുള്ള ശ്രമം ആശുപത്രി അധികൃതര്‍ തുടങ്ങി. കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും നിയോഗിച്ചു.
Post Your Comments