Latest NewsNewsIndia

അ‌ഞ്ച് വർഷം കൊണ്ട് ചെലവിടുക 102 ലക്ഷം കോടി, ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേയ്ക്ക് എത്തിക്കുക ലക്ഷ്യമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 102 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നു സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതും വാർത്താസമ്മേളനത്തിൽ നിർമല സീതാരാമൻ ഓർമിപ്പിച്ചു.

മോദിയുടെ പ്രസംഗത്തിനു സാമ്പത്തിക രംഗത്തെ വിദഗ്ദരായ 70 പേരുമായി പ്രത്യേക സംഘം ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ 102 ലക്ഷം കോടിയുടെ പദ്ധതികൾ ആവശ്യമാണെന്ന് ഇവർ കണ്ടെത്തി. ഇതിന്റെ കൂടെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികളും വൈകാതെ സർക്കാർ ഉൾപ്പെടുത്തും.  ഊർജം, റെയിൽവെ, ഗ്രാമീണ ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണു പദ്ധതികൾ നടപ്പാക്കുക. 25 ലക്ഷം കോടിയുടെ ഊർ‌ജ പദ്ധതികൾ പുരോഗമിക്കുകയാണ്. അധികമായി റോഡിന് 20 ലക്ഷം കോടിയും റെയിൽവേയ്ക്ക് 14 ലക്ഷം കോടിയും പദ്ധതികളുടെ രൂപത്തിൽ ഉടൻ ലഭിക്കും. സർക്കാർ ലക്ഷ്യമിട്ട അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കു എത്താൻ നീക്കം സഹായിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പദ്ധതിത്തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button