ന്യൂഡല്‍ഹി: 2026 ൽ ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്ത വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ചാണ്( സി.ഇ.ബി.ആര്‍) ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2026 ആകുമ്പോഴേക്കും ആഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2024ല്‍ ഈ നേട്ടം കൈവരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 102 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.അഞ്ചു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്നും ധനമന്ത്രി അവകാശപ്പെട്ടിരുന്നു.
2026ല്‍ ജര്‍മനിയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തുമെന്നാണ് സി.ഇ.ബി.ആറിന്റെ പഠനത്തില്‍ പറയുന്നത്. 2034 ആകുമ്പോഴെക്കും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ജപ്പാന്‍ മാറുമെന്നും തുടര്‍ന്ന് അടുത്ത 15 വര്‍ഷത്തേക്ക് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ, ജപ്പാന്‍ ജര്‍മനി എന്നീ രാജ്യങ്ങളാകും മുന്നിട്ടു നില്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചാലും ആ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് പാടുപെടേണ്ടി വരും. ഇന്ത്യന്‍ സമ്പദ് വ്യസ്ഥയില്‍ ആശങ്കയ്ക്ക് കാരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments