Latest NewsIndia

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കിനി മുന്നേറ്റത്തിന്റെ കാലം

കൊച്ചി:എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ആദിത്യപുരിയാണ് നല്ല നാളെയെന്ന പ്രതീക്ഷ ഏറ്റവും ഒടുവില്‍ പങ്കുവെച്ചത്. ‘നിരാശപ്പെടാനില്ല, ചില നല്ലകാര്യങ്ങളാണണ് സംഭവിക്കുന്നത്. ഒറ്റയടിക്ക് എല്ലാം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കരുത്. വരും നാളുകളില്‍ എല്ലാ മേഖലകളിലും മുന്നേറ്റം അനുഭവപ്പെടുമെന്നാണ് ഉറച്ച വിശ്വാസം.’ അദ്ദേഹം പറഞ്ഞു.

‘സോവറീന്‍ ബോണ്ടു’കളിലൂടെ വിദേശത്തുനിന്നു പണം സമാഹരിക്കാനുള്ള നീക്കം ധീരമാണെന്നും രാജ്യത്തിലെ ഏറ്റവും വലിയ ബാങ്കിന്റെ അമരക്കാരന്‍ അഭിപ്രായപ്പെടുന്നു. ലഭിക്കുന്ന പണം ഉല്‍പാദനക്ഷമമായി വിനിയോഗിക്കുകയാണ് ആവശ്യമെന്നും അങ്ങനെ ചെയ്താല്‍ കൂടുതല്‍ പണം കൈവരുമെന്നും ഉപഭോഗം താനെ ഉയരുമെന്നുമാണ് ‘ദി ഇക്കണോമിക് ടൈംസ്’ പത്രവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസം.
ഇന്ത്യ ഈ വര്‍ഷം യുകെയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായേക്കുമെന്നും പ്രൊഫഷണല്‍ സേവന രംഗത്തെ ബഹുരാഷ്ട്ര സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ‘ ഗ്ലോബല്‍ ഇക്കോണമി വാച്ച്’ എന്ന പ്രസിദ്ധീകരണത്തിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വിവര വിശകലന സംരംഭമായ ഐഎച്ച്എസ് മാര്‍ക്കിറ്റും ഇതേ പ്രവചനം നടത്തുകയുണ്ടായി. 2019-23 കാലയളവില്‍ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച ഏഴു ശതമാനമായിരിക്കുമെന്നും 2025ല്‍ അത് ജപ്പാനെ പിന്നിലാക്കുമെന്നുമാണ് ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button