KeralaLatest NewsNewsIndia

വ്യാപാരികൾ ശ്രദ്ധിക്കുക, ഫെബ്രുവരി ഒന്ന് മുതൽ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റ് സൗകര്യം നൽകാത്ത വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് 2020 ഫെബ്രുവരി ഒന്നുമുതല്‍ പിഴ ഒടുക്കേണ്ടിവരും. പ്രതിവര്‍ഷം 50 കോടിയിലധികം വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍, കമ്പനികള്‍, മറ്റുസ്ഥാപനങ്ങള്‍ക്ക് എന്നിവ ഡിജിറ്റല്‍ ഇടപാട് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാത്തപക്ഷം പ്രതിദിനം 5000 രൂപ പിഴ ചുമത്താനാണ് നീക്കം.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജനുവരി 31 വരെ സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട്  ടാക്‌സസ് (സിബിഡിറ്റി) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ പ്രോൽസാഹപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കവും. നിലവിൽ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഏർപ്പെടുത്തിയുട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button