ഡിജിറ്റൽ പണമടപാട് രംഗത്ത് ബഹുദൂരം മുന്നേറി ഇന്ത്യ. ഇത്തവണ ലോക രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. സർക്കാറിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ ‘മൈഗ്ഇന്ത്യ’യിൽ നിന്നുള്ള 2022-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 8.95 കോടി ഡിജിറ്റൽ ഇടപാടുകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഈ കാലയളവിൽ ആഗോള ഡിജിറ്റൽ പണമടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണ് നടന്നിരിക്കുന്നത്.
കഴിഞ്ഞ ഒറ്റ ദശാബ്ദത്തിനകമാണ് റെക്കോർഡ് നേട്ടത്തിലേക്ക് മുന്നേറാൻ രാജ്യത്തിന് സാധിച്ചത്. ഇത് ഇന്ത്യയുടെ പണമിടപാട് സംവിധാനത്തിന്റെയും, അതിന്റെ സ്വീകാര്യതയുടെയും കരുത്തിനെ സൂചിപ്പിക്കുന്നതാണെന്ന് ആർബിഐ വിദഗ്ധർ വ്യക്തമാക്കി. ഇത്തവണ ഡിജിറ്റൽ പണമിടപാട് രംഗത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് ബ്രസീലാണ്. 2.92 കോടി ഡിജിറ്റൽ ഇടപാടുകളാണ് ബ്രസീലിൽ നടന്നിട്ടുള്ളത്. 1.76 കോടി ഇടപാടുകളുമായി ചൈന മൂന്നാം സ്ഥാനത്തും, 1.65 കോടി ഇടപാടുകളുമായി തായ്‌ലൻഡ് നാലാം സ്ഥാനത്തുമെത്തി. തൊട്ടുപിന്നിൽ 50 ലക്ഷം ഡിജിറ്റൽ ഇടപാടുകളുമായി ദക്ഷിണ കൊറിയയാണ് ഉള്ളത്.
Also Read: വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ വാഹിനി: രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാകും
Post Your Comments