ThiruvananthapuramNattuvarthaLatest NewsKeralaNews

ചില്ലറ പ്രശ്നങ്ങൾക്ക് പരിഹാരം: കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റലായി ടിക്കറ്റെടുക്കാം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. കെഎസ്ആർടിസിയിലെ ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് തുടങ്ങിയ ഡിജിറ്റൽ പണമിടപാട് രീതികളിലൂടെ ഇനി കെഎസ്ആർടിസി ബസിൽ തന്നെ ടിക്കറ്റെടുക്കാനാകും.

ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാകും ലഭിക്കുക. പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടർക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഇതോടൊപ്പം സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ഈ പദ്ധതിക്ക് ‘ചലോ ആപ്’ എന്ന് സ്വകാര്യ കമ്പനിയുമായാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്.

അബി​ഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് വിവരം ലഭിച്ചതായി സൂചന, വാടകവീട്ടിൽ പരിശോധന

ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ. പദ്ധതി നടപ്പിലാകുന്നതിലൂടെ ടിക്കറ്റിന്റെ ബാക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പും, ചില്ലറയുടെ പേരിലുള്ള തർക്കങ്ങളും ഒഴിവാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button