Latest NewsKeralaNews

മാലിദ്വീപിലേയ്ക്ക് 300 ഓളം ഒഴിവുകളിലേയ്ക്ക് തൊഴിലവസരം

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം.

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിരങ്ങൾക്കും https://norkaroots.org/ സന്ദർശിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button