Latest NewsIndiaNews

ഗുജറാത്ത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം പുറത്ത്

ഗാന്ധിനഗര്‍•ഞായറാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 30 താലൂക്ക്, ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 26 ലും ബിജെപി വിജയിച്ചു. മൂന്ന് ഇടങ്ങളില്‍ എതിരില്ലാതെയാണ് വിജയിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് വെറും 3 സീറ്റിലാണ് വിജയിച്ചത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി.

മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. 30 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്, അതിൽ ബിജെപി 26 സീറ്റുകളും കോൺഗ്രസ് മൂന്ന് സീറ്റുകളും നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചതായും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) അറിയിച്ചു.

തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ മൂന്നെണ്ണം ജില്ലാ പഞ്ചായത്ത് സീറ്റുകളാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റ് ബി.ജെ.പി നേടി.

ബാക്കിയുള്ള 27 താലൂക്ക് പഞ്ചായത്ത് സീറ്റുകളില്‍ ബി.ജെ.പി 25 ഇടത്തും കോണ്‍ഗ്രസും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ജനങ്ങളുടെ നന്ദി അറിയിച്ചു. വരാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ മുന്നോടിയാണിതെന്നുംന്‍ അദ്ദേഹം പറഞ്ഞു.

കർഷകരെയും ഗ്രാമീണ ജനതയെയും തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെങ്കിലും ജനങ്ങൾ അവർക്ക് ഉചിതമായ ഉത്തരം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു. പ്രതിപക്ഷ പാർട്ടിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയം നിരസിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

വിധി അംഗീകരിക്കുന്നതയും പരാജയത്തിന്റെ പിന്നിലെ കാരണം കണ്ടെത്താൻ ശ്രമിക്കുമെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button