കൊച്ചി: മരടിലെ ഫ്ലാറ്റുകൾ തകര്‍ക്കാനുള്ള 650 കിലോ സ്ഫോടക വസ്തുക്കള്‍ എത്തി. മൂന്ന് ഫ്ളാറ്റുകള്‍ തകര്‍ക്കുന്ന എഡിഫിസ് കമ്പനിക്കു വേണ്ടി 150 കിലോയും ആല്‍ഫ സെറീന്‍ തകര്‍ക്കുന്ന വിജയ് സ്റ്റീല്‍സിനു വേണ്ടി 500 കിലോയും എമല്‍ഷന്‍ സ്ഫോടക വസ്തുക്കളാണ് നാഗ്പുരില്‍നിന്ന് എത്തിച്ചിട്ടുള്ളത്. സ്ഫോടക വസ്തുക്കളുടെ ആദ്യ ഘട്ടം അങ്കമാലിയിലെ വെടിമരുന്നു സംഭരണശാലയിൽ എത്തിച്ചു. സ്ഫോടനം നടത്തുന്നതിനുള്ള എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) തിങ്കളാഴ്ച ജില്ലാ കളക്ടര്‍ എസ്. സുഹാസ് കമ്പനികള്‍ക്ക് നല്‍കി. ഇത് ഇവര്‍ ചൊവ്വാഴ്ച പെസോ (പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) ക്ക് നല്‍കും. ഇവരാണ് സ്ഫോടനത്തിന് അനുമതി നല്‍കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തും.
Post Your Comments