KeralaLatest NewsNews

സമരം ചെയ്യുന്നവർ നിയമം കൈയ്യിലെടുക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യരുത്; നിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ

കൊച്ചി: സമരം ചെയ്യുന്നവർ പൊതുമുതൽ നശിപ്പിക്കരുതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. നിയമം കൈയ്യിലെടുക്കാതെ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കളക്ട്രേറ്റിൽ ചേർന്ന സമാധാന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ പൊതുമുതൽ നശിപ്പിക്കാതെയും നിയമം കൈയ്യിലെടുക്കാതെയും അത് ചെയ്യണം. പ്രതിഷേധങ്ങളും സമരങ്ങളും ജനജീവിതത്തെ ബാധിക്കരുത്. അദ്ദേഹം വ്യക്തമാക്കി.

അതേസമയം സമരങ്ങൾ അക്രമാസക്തമാകുന്ന സാഹചര്യത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി രംഗത്ത് വന്നിരുന്നു. സമരത്തിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഈ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചിരുന്നു. അക്രമ സമരങ്ങളോട് ആഭിമുഖ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button