ഗൂര്‍ഗോണ്‍: ഗൂര്‍ഗോണില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ക്കയറി മൂക്കറുത്ത് അക്രമികള്‍. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒരു സംഘം യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും പെണ്ടകുട്ടിയുടെ മൂക്കറുക്കുകയുമായിരുന്നു.
നേരത്തെ ചക്കര്‍പൂരിലെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ മൂക്ക് അറുത്ത് മാറ്റിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ പെണ്‍കുട്ടിയുടെ സഹോദരനും അക്രമികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ അക്രമികള്‍ വീട്ടുകാരെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചു. ഈ സമയം രണ്ടുപേര്‍ പെണ്‍കുട്ടിയുടെ മൂക്ക് അറുക്കുകയായിരുന്നു.
ഗൗരവ് യാദവ്, ആകാശ് യാദവ്, സതിഷ് യാദവ്, മോനു യാദവ്, ലീലു യാദവ് എന്നിവരാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments