ചിറ്റൂര്‍: വയോധികന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. വണ്ണാമട വെങ്കാരങ്കല്മേട്ടില് താമസിക്കുന്ന തൃശൂര്‍ സ്വദേശി രാജപ്പനാണ് (65) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 60 ശതമാനം പൊള്ളലേറ്റ ഇയാളെ പൊലീസ് പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. ജലസേചന വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് അഞ്ച് വര്‍ഷമായി താമസിച്ചുവരുകയാണ് രാജപ്പന്. ശനിയാഴ്ച വൈകുന്നേരത്തിന് മുൻപ് ഒഴിയാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. തിങ്കളാഴ്ച കോടതിയില്‍നിന്ന് സ്റ്റേ നേടാനായിരുന്നു രാജപ്പന്റെറ ശ്രമം. എന്നാല്‍, ഞായറാഴ്ച രാവിലെ എട്ടിന് പൊലീസുകാരുമായി ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാനെത്തിയതിനെ തുടർന്നാണ് രാജപ്പൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന.
Post Your Comments