Latest NewsNewsIndia

പൗരത്വ ബിൽ: പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ

കൊല്‍ക്കത്ത: പൗരത്വ ബില്ലിനെതിരെ ഉണ്ടായ പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. ’80 കോടി രൂപയുടെ നഷ്ടമാണ് മൊത്തത്തിൽ റെയില്‍വേയ്ക്ക് ഉണ്ടായത്. ഇതില്‍ ഈസ്‌റേറണ്‍ റെയില്‍വേയ്ക്ക് 70 കോടിയുടെ നഷ്ടവും നോര്‍ത്ത്‌ ഈസ്റ്റ് റെയില്‍വേയ്ക്ക് 10 കോടിയുടെ നഷ്ടവും ഉണ്ടായി’-റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആര്‍പിഎഫ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാര്‍ക്കെതിരെ യു.പി സര്‍ക്കാര്‍ നോട്ടീസ് അയച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് റെയില്‍വേയുടെ തീരുമാനം. ഇത് പ്രാഥമിക കണക്കെടുപ്പാണെന്നും അവസാനവട്ട അവലോകനത്തിന് ശേഷം ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭലിലും ലഖ്‌നൗവിലും പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ പിന്നീട് ലേലത്തില്‍ വെക്കുമെന്നും ലേലത്തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനം നടപടികള്‍ സ്വീകരിച്ചുവെന്നും വീണ്ടെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വിനോദ് കുമാര്‍ യാദവ് അറിയിച്ചു. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഈ മാസം ആദ്യം അഞ്ചുട്രെയിനുകളാണ് അഗ്നിക്കിരയാക്കിയത്. അസമിലുംട്രെയിനുകള്‍ക്ക് തീയിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button