Latest NewsNewsIndia

പൗരത്വ ഭേദഗതി പ്രക്ഷോഭം : ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപെട്ടു ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും ഹിംസാത്‌മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും വിമർശിച്ചു. ജനങ്ങളുടെ സുരക്ഷയാണ് തന്റെ സുരക്ഷയേക്കാൾ വലുത്. ഉത്തർപ്രദേശ് പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ല. ബിജ്‌നോറിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും സംഘർഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നു പ്രിയങ്ക വാര്‍ത്താ സമ്മേളനത്തിൽ
പറഞ്ഞു.

Also read : കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതിനാൽ തന്നെ പോലീസ് നടപടിക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ലഖ്നൗവിലെത്തിയ തന്നെ പോലീസ് മര്‍ദ്ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം തള്ളി പ്രിയങ്കയുടെ സുരക്ഷാച്ചുമതലയുള്ള സിആര്‍പിഎഫ് രംഗത്തെത്തിയിരുന്നു. ലഖ്നൗവിലെ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നില്ലെന്നും സുരക്ഷയില്ലാതെ മോട്ടോര്‍ബൈക്കില്‍ പ്രിയങ്ക സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യുകയായിരുന്നെന്നും സിആര്‍പിഎഫ് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button