
കോയമ്പത്തൂർ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈക്കാരായ ജൂനഡ് യൂസഫ് ഷെയ്‌ക്ക്, ആഷിം സാജിദ് ക്യൂറൈഷി എന്നിവർ പിടിയിലായി. യാത്രക്കാരുടെ ക്യാബിന്‍ ബാഗേജില്‍ കാര്‍ട്ടണ്‍ ബോക്സിലായിരുന്നു 1,420 ഗ്രാം വരുന്ന സ്വര്‍ണപ്പാളികള്‍ ഒളിപ്പിച്ചിരുന്നത്. എയര്‍ അറേബ്യ വിമാനത്തിലാണ് ഇരുവരും വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
Post Your Comments