
രാജസ്ഥാന്‍: ഗുജറാത്തില്‍ ബാലവേല പരിശോധനയെത്തുടര്‍ന്ന് 125 കുട്ടികളെ മോചിപ്പിച്ചു.
രാജസ്ഥാന്‍-ഗുജറാത്ത് എന്നിവിടങ്ങളിലെ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 10നും 16 നും ഇടയില്‍ പ്രായമുള്ള 125 കുട്ടികളെ മോചിപ്പിച്ചത്.
രാജസ്ഥാനില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ മേഖലകളിലെ ജോലിക്കും ഹോട്ടലുകളിലെയും വീടുകളിലെയും ജോലിക്കുമായിട്ടാണ് രാജസ്ഥാനില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നിരുന്നത്.
കുട്ടികളെ മനുഷ്യക്കടത്തിന് ഇരയാക്കിയതിന്റെ പേരില്‍ 12 പേരെ അറസ്റ്റ് ചെയ്തതായി സൂററ്റ് പൊലീസ് അറിയിച്ചു. 138 കുട്ടികളെ രക്ഷപ്പെടുത്തിയതില്‍ 128 പേരും രാജസ്ഥാനില്‍ നിന്നുള്ളവരാണ്. ബാക്കിയുളള കുഞ്ഞുങ്ങള്‍ ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 12 പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിന്റെ തലവന്‍ ഒളിവിലാണ്. രാജസ്ഥാനിലെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ശൈലേന്ദ്ര പാണ്ഡ്യ പറഞ്ഞു.
Post Your Comments