ന്യൂഡല്‍ഹി: കനത്ത ശൈത്യം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി മൂന്ന് വരെ ഡൽഹിയിൽ അതിശൈത്യം തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പലയിടത്തും അന്തരീക്ഷ താപനില രണ്ടു ഡിഗ്രിക്കും താഴെയാണ്. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കാതെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലെല്ലാം അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി അതികഠിനമായ ശൈത്യമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്.
Post Your Comments