KeralaLatest NewsNews

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും പിടിയിൽ

ചെങ്ങന്നൂര്‍: കുട്ടികളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കൾ ചെന്നൈയില്‍ നിന്നും പിടിയിൽ. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരിയും ചെങ്ങന്നൂര്‍ 22-ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചനയുമാണ് പിടിയിലായത്. ഡിസംബര്‍ 12-ാം തീയതിയാണ് ഇരുവരും മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയത്. തുടര്‍ന്ന് തമിഴ്നാട്, എരുമേലി, റാന്നി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Read also: പുനര്‍വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ മകള്‍ അടിച്ചുകൊന്നുun 

ബുധനൂരില്‍ ഓട്ടോ ഡ്രൈവറായ ശബരി മൂന്നു കുട്ടികളുടെ അച്ഛനാണ്. അര്‍ച്ചനയ്ക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്. അര്‍ച്ചനയുടെ ഭര്‍ത്താവ് ദിലീപ് കുമാറാണ് കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശബരിക്കെതിരെയും ജെ ജെ ആക്‌ട് പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button