കൊല്‍ക്കത്ത: മുന്‍ മന്ത്രി സുവേന്ദു അധികാരി കോൺഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നത് ആഘോഷമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സുവേന്ദു അടക്കം ഇരുപത്തഞ്ചോളം തൃണമൂല്‍ നേതാക്കളാണ് പാർട്ടി ഉപേക്ഷിച്ചു ബിജെപിയില്‍ ചേര്‍ന്നത്. എന്നാൽ പാര്‍ട്ടിയിലെ വൈറസുകളും സത്യസന്ധരല്ലാത്തവരുമായ ആളുകള്‍ വിട്ടുപോയി എന്ന് പ്രഖ്യാപിച്ചുകൊണ്ടു മമത ബാനര്‍ജിയുടെ അണികള്‍ ഇത് ആഘോഷമാക്കുന്നതിന്റെ വീഡിയോ ശ്രദ്ധനേടുന്നു.
മിഡ്‌നാപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ റാലിയിലാണ് സുവേന്ദു ബിജെപി അംഗത്വം സ്വീകരിച്ചത്. 9 തൃണമൂല്‍ എംഎല്‍എമാരും സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ഓരോ എംഎല്‍എമാര്‍ വീതവും ബിജെപിയില്‍ ചേര്‍ന്നു.
#WATCH | West Bengal: Trinamool Congress (TMC) workers in Kamarhati celebrate resignation of Suvendu Adhikari & other party members.
Madan Mitra says, "We're happy today as the party is free of virus & dishonest people. We'll win the upcoming election with a thumping majority" pic.twitter.com/wSw6pDQ4zX
— ANI (@ANI) December 19, 2020
Post Your Comments