Latest NewsIndian Super LeagueFootballNewsSports

ഐഎസ്എൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

മുംബൈ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ സിറ്റിയും,ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഒൻപതു മത്സരങ്ങളിൽ അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി. ഒരു ജയവും, രണ്ടു തോൽവിയും,ആറു സമനിലയുമാണുള്ളത്.

ഹൈദരാബാദിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. അവയിലൊക്കെ വിജയിച്ചാലെ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനാകു. അല്ലെങ്കിൽ തങ്ങളുടെ ആദ്യ സീസണിൽ തന്നെ ആദ്യം പുറത്താകുന്ന ടീം ആയിരിക്കും ഹൈദരാബാദ്. അതേസമയം ഒൻപതു മത്സരങ്ങളിൽ 13പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി.

കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരത്തിന് ശേഷം 11 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും,8 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button