പൂനെ: ആര്‍ക്കും സ്വതന്ത്രമായി കറങ്ങിനടക്കാന്‍ കഴിയുന്ന ഒരു ധര്‍മ്മശാലയാക്കി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണോ? ‘ഭാരത് മാതാ കി ജയ്’ എന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെ വിളിച്ചാൽ എന്താണ് കുഴപ്പം? കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചോദിച്ച ചോദ്യങ്ങളാണ് ഇത്. അതുകൊണ്ട്, ഈ വെല്ലുവിളി നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ നമ്മൾ എല്ലാവരും തയ്യാറാകണം. മന്ത്രി പറഞ്ഞു. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷദിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്‍പി അഖിലേഷ് നാരായൺ സിങ്ങ് പറഞ്ഞിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘അവർ ഈ രാജ്യത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് മറ്റൊരു രാജ്യത്തെ പുകഴ്ത്തുകയാണ്. ഈ വഴി എനിക്കിപ്പോൾ പരിചിതമാണ്. ഒരു കാര്യം ഓർമ്മിപ്പിക്കാം, എനിക്ക് നിങ്ങളുടെ മുത്തശിയ്ക്കരികിൽ വരെ എത്താൻ കഴിയും’ എസ്‍പി പറഞ്ഞു.
എസ്പിയുടെ വാക്കുകളെ പ്രതിപക്ഷം വളച്ചൊടിച്ചപ്പോൾ നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് കൂടുതൽ പേരും രംഗത്തെത്തിയത്. ഇന്ത്യയെ ഒരു ധര്‍മ്മശാല ആക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരോട് മന്ത്രി ചോദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരാണ് ഭഗത്സിങ്, സുഭാഷ് ചന്ദ്ര ബോസിനെ പോലുള്ളവരെന്ന് അദ്ദേഹം പറഞ്ഞു.
#WATCH Union Min D Pradhan:Kya Bhagat Singh aur Neta ji Subhas Chandra Bose ka balidan bekar jaega?Kya logon ne swatantra ke liye isliye ladai ki taaki azadi ke 70 saal baad desh is pe vichaar karega ki nagarikta ginen ya na ginen?Kya is desh ko hum dharmshala banaenge?..(28.12) pic.twitter.com/yNmWHol4bJ
— ANI (@ANI) December 29, 2019
Post Your Comments