ന്യൂ ഡൽഹി : ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും നഷ്ടത്തിൽ നിന്നും കരകയറ്റി പുത്തൻ ഉണർവേകാൻ 69000 കോടിയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ദേശീയ മധ്യമായ ടൈം ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേൽനോട്ടം വഹിക്കാനായി ഏഴംഗ മന്ത്രിതല സമിതിയെ നിയമിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഐടി-ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരാണ് സമിതിയിലുള്ളതെന്നു റിപ്പോർട്ടിൽ പറയുന്നു.
Also read : സോയാ ചങ്സില്‍ നിന്നും സാനിറ്ററി നാപ്കിന്‍
ഇരു കമ്പനികളെയും ലയിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ലാഭത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് 69000 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി 4ജി സ്പെക്ട്രം അടക്കം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബിസിനസ് സാധ്യത, തൊഴിൽ ശേഷി, ബോണ്ടുകളുടെ ഇഷ്യു, 4ജി സ്പെക്ട്രം എന്നീ കാര്യങ്ങളിൽ സമിതി സുപ്രധാന തീരുമാനമെടുക്കും.
ബിഎസ്എൻഎല്ലും,എംടിഎൻഎല്ലിലും നടപ്പിലാക്കിയ വിആർഎസിലൂടെ തൊഴിലാളികളിൽ വലിയൊരു വിഭാഗവും കൊഴിഞ്ഞുപോകാൻ താല്പര്യം അറിയിച്ചിരുന്നു. ഇരു കമ്പനികളിലുമായി 92700 പേരാണ് ഇത് അംഗീകരിച്ചത്. പ്രതിവർഷം വേതന ഇനത്തിൽ 8800 കോടി ചെലവാണ് ഇരു കമ്പനികളിലും കുറയുക.
Post Your Comments