Latest NewsKeralaNews

സർവകക്ഷി യോഗത്തിൽ ബിജെപി അംഗങ്ങൾക്കെതിരെ പ്രതിഷേധം, യോഗം ബഹിഷ്കരിച്ച് ബിജെപി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം നടത്തേണ്ട പ്രതിഷേധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് ‘ഗോ ബാക്ക്’ വിളി. യോഗം തുടങ്ങിയ ഉടൻ തന്നെ ബി.ജെ.പി നേതാക്കള്‍ യോഗം ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയി.

എന്‍.എസ്.എസും, എസ്.എന്‍.ഡി.പിനേതാവ് വെള്ളാപ്പള്ളി നടേശനും സർവകക്ഷി യോഗത്തിൽ പങ്കെടുത്തില്ല. എത്തിയില്ല. വെള്ളാപ്പള്ളി നടേശന്‍ യോഗത്തിന് പ്രതിനിധിയെ അയച്ചു. പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്​ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഉച്ചയോടെ യോഗം പൂർത്തിയായി. പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. ഇവയ്ക്ക് നേതൃത്വം നൽകാനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനേയും യോഗം ചുമതലപ്പെടുത്തി.

എന്നാൽ പാര്‍ലമെന്‍റ് അംഗീകരിച്ച്‌ നിയമമായി മാറിയ ഭരണഘടന ഭേദഗതിക്കെതിരെ രാഷ്ട്രീയ പാർട്ടികളെ പോലെ ജനങ്ങളെ അണിനിരത്തുന്നത് സർക്കാരിന് ചേർന്നതല്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഇത്തരത്തില്‍ യോഗം വിളിക്കാന്‍ കേരള സര്‍ക്കാറിന് അധികാരമില്ലെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button