കൊച്ചി∙നിർമാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുന്ന നടൻ ഷെയ്ൻ നിഗത്തെ താര സംഘടനയായ അമ്മ വിളിച്ചു വരുത്തും. ഷെയ്നിനെ കേട്ട ശേഷം ആയിരിക്കും അമ്മ പ്രതിനിധികൾ നിർമാതാക്കളുമായി ചർച്ച നടത്തുക. ജനുവരി 9നാണ് അമ്മ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ ചേരുന്നത്. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെ നിർമാതാക്കൾ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് അമ്മയുടെ പുതിയ നീക്കം.
രാജ്യാന്തര ചലച്ചിത്ര മേളയിൽ വച്ച് താൻ നടത്തിയ വിവാദ പരാമർശത്തിൽ ഫേസ്ബുക്കിന് പുറമേ ഇ മെയിലിലൂടെയും ഷെയിന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നീ സംഘടനകൾക്കാണ് താരം ഖേദം പ്രകടിപ്പിച്ച് മെയിലയച്ചത്. താരത്തിന്‍റെ വിലക്കിന്‍റെ കാര്യത്തിൽ അമ്മ എടക്കുന്ന നിലപാടാണ് നിർണായകമാകുക. നിലവിലെ സാഹചര്യത്തിൽ ഷെയ്നിന് അനുകൂലമായ രീതിയിലാകും അമ്മയുടെ സമീപനം. പരസ്യ പ്രസ്താവനകൾ വിലക്കി ഷെയ്നിനെ കൂടുതൽ പ്രകോപനങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും അമ്മ ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു.
Post Your Comments