മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ് -എൻ സി പി സഖ്യത്തിൽ പോരു മുറുകുമ്പോൾ സര്‍ക്കാര്‍ വിപുലീകരിക്കുന്നു. സഖ്യ സര്‍ക്കാരിന്റെ വിപുലീകരണം തിങ്കളാഴ്ച നടക്കും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പ് അജിത്തിന് ശിവസേന വിട്ടുനല്‍കിയേക്കുമെന്നാണ് സൂചന.
കര്‍ഷക കടം എഴുതി തള്ളിയതിന്റെ ക്രഡിറ്റ് ശിവസേനയും, ഉദ്ധവ് താക്കറെയും ഒറ്റയ്ക്ക് തട്ടിയെടുത്തുവെന്നും, ഹോള്ഡിംഗുകളില് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്താത് ഉചിതമായില്ലെന്നും കോണ്‍ഗ്രസ് എന്‍സിപി നേതാക്കൾ ആരോപിച്ചിരുന്നു.
ഈ മാസം ആദ്യമാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൗരത്വ ഭേദഗതി വിഷയത്തില്‍ വലിയ എതിര്‍പ്പ് നേരിടുന്ന ശിവസേനയ്ക്ക് എതിരെ സഖ്യകക്ഷികള്‍ കൂടി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. മന്ത്രിസഭ എടുത്ത ആദ്യ തീരുമാനത്തില്‍ തന്നെ ഭിന്നത് ഉടലെടുത്തത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.
അതിന് പിറകെ ഉദ്ധവ് താക്കറെയുടെ ഭരണ നേട്ടമെന്ന പേരില്‍ ശിവസേന വിവിധ ജില്ലകളില്‍ വലിയ പോസ്റ്ററുകള്‍ സ്ഥാപിച്ചു. ഉദ്ധവ് താക്കറെയ്ക്ക് മാത്രമാണോ ഇതിന്റെ ക്രെഡിറ്റ് എന്നാണ് സഖ്യകക്ഷി നേതാക്കളുടെ ചോദ്യം. ഹോള്ഡിംഗുകളില് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്താത് ഉചിതമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രമേശ് അയ്യര്‍ ചൂണ്ടിക്കാട്ടി.
ശിവസേനയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബാല്, കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തൊറാത്ത്, നിതിന്‍ റാവുത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
288 അംഗ നിയമസഭയില്‍ ബിജെപി-105, ശിവസേന-56, കോണ്‍ഗ്രസ്-44, എന്‍സിപി-54, മറ്റുള്ളവര്‍-29 എന്നിങ്ങനെയായിരുന്നു സീറ്റ് നില. കഴിഞ്ഞ നവംബര്‍ 28നാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്. സഖ്യകക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായ സത്യപ്രതിജ്ഞ ചെയ്തത്.
Post Your Comments