Latest NewsKeralaNews

ഹെൽമറ്റില്ലാതെ ബൈക്കോടിച്ച യജമാനനനെയും പിന്‍സീറ്റില്‍ നിന്ന് യാത്ര ചെയ്ത നായയെയും കയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: ഹെൽമറ്റില്ലാതെ ബൈക്കോടിച്ച യജമാനനെയും പിന്‍സീറ്റില്‍ നിന്ന് യാത്ര ചെയ്ത നായയെയും കയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.40ടെ കെ കെ റോഡിലായിരുന്നു സംഭവം. ആര്‍ടിഒ ഓഫീസില്‍ എത്തി വിശദീകരണം നല്‍കണമെന്നും, ഏഴ് ദിവസത്തിനകം പിഴയടക്കണം എന്നും കാണിച്ച്‌ വാഹന ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുമ്പോഴാണ് സംഭവം. ഇവരുടെ യാത്ര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സാബു ക്യാമറയില്‍ പകര്‍ത്തി. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button