KeralaLatest NewsNews

പൗരത്വ ബിൽ: നിയമത്തെ അനുകൂലിച്ചും മോദി സർക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആലപ്പുഴയില്‍ മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി

ആലപ്പുഴ: പൗരത്വ ബില്ലിനെ അനുകൂലിച്ചും മോദി സർക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആലപ്പുഴയില്‍ മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്കുസമീപം ആലുക്കാസ് ഗ്രൗണ്ടില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആണ് മഹാസമ്മേളനം.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ജനങ്ങൾക്കിടയില്‍ വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്-സി.പി.എം – തീവ്രവാദ വര്‍ഗ്ഗീയ കൂട്ടുകെട്ട് തുറന്നുകാട്ടി പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ എത്തിക്കുവാന്‍ ബിജെപി. ജനുവരി 3 മുതല്‍ 10 വരെ ജില്ലയില്‍ വ്യാപകമായ ഗൃഹ സമ്പര്‍ക്കവും കുടുംബയോഗങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷന്‍ കെ.സോമന്‍ പറഞ്ഞു.

ALSO READ: ദേശീയ ജനസംഖ്യ രജിസ്റ്റര്‍: കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

ജില്ലാ പ്രസിഡന്റ് കെ.സോമന്‍ അധ്യക്ഷം വഹിക്കുകയും മുന്‍. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉത്‌ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യും. ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button