ഡല്‍ഹി: ഇപ്പോൾ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനുകാരണം പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂലധനസഹായം നൽകിയതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ‘
പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂലധനസഹായം നല്‍കിയതോടെ ബാങ്കിങ് മേഖല പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടുണ്ട്. എന്നിരുന്നാലും ആഗോള- ആഭ്യന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ നിന്നും രാജ്യാന്തര സംഭവവികാസങ്ങളില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങള്‍ നിലനില്ക്കുന്നു’- റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
സ്വകാര്യ മേഖല ബാങ്കുകളുടെ വായ്പ വളര്‍ച്ച ഇരട്ട അക്കമായി 16.5ശതമാനമായി ഉയര്‍ന്നെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ വായ്പ വളര്‍ച്ച 8.7ശതമാനമായി കുറഞ്ഞു. ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ഇരട്ട എഞ്ചിനുകള്‍ പുനരുജ്ജീവിപ്പിക്കുന്നത് ഒരു നിര്‍ണായക വെല്ലുവിളിയായി തുടരുന്നുവെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
Post Your Comments