തിരുവനന്തപുരം: ലോക കേരളസഭ ധൂര്‍ത്തിന്റെയും കാപട്യത്തിന്റെയും പര്യായമായ ലോക കേരളസഭ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജനപ്രതിനിധികളും യു.ഡി.എഫ് അനുകൂല പ്രവാസിസംഘടന പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഒന്നാം ലോക കേരളസഭയിലെ തീരുമാനങ്ങളില്‍ ഒരെണ്ണംപോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ലോക കേരളസഭക്കായി സെക്രട്ടേറിയറ്റ് രൂപവത്കരിച്ചതും നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാള്‍ പൊളിച്ച് 16.5 കോടിരൂപ ചെലവാക്കി പുനര്‍നിര്‍മിച്ചതും മാത്രമാണ് ആകെ നടന്ന രണ്ടുകാര്യങ്ങൾ.
1.85 കോടി രൂപ െചലവില്‍ രണ്ടുവര്ഷംമുൻപ് മോടിപിടിപ്പിച്ചിരുന്ന ഹാളാണ് 16.5 കോടി ചെലവാക്കി വീണ്ടും മോടികൂട്ടിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇൗ ധൂര്‍ത്ത്. വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments