തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിയാണെന്നും പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ ഗവര്‍ണര്‍ക്ക് എങ്ങനെ സംസാരിക്കാന്‍ കഴിയുമെന്നും ശ്രീധരന് പിള്ള ചോദിക്കുകയുണ്ടായി. 98ശതമാനം ന്യൂനപക്ഷങ്ങളുള്ള മിസോറമിലെ ജനപ്രതിനിധി ബില്ലിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ഇക്കാര്യം മനസ്സിലാക്കി കേരളത്തിലുള്ളവരുടെ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് ആരിഫ് മുഹമ്മദ് ഖാന അനുകൂലിച്ച പാര്‍ട്ടിക്കാരാണ് ഇന്ന് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദു:ഖകരമാണ്. കേരളം എങ്ങോട്ടാണ് പോകുന്നത്. ഒരു പൗരന്റെ സ്വാതന്ത്ര്യം പോലും ഗവര്‍ണര്‍ക്കില്ലേ. നജ്മ ഹെപ്തുള്ളയെ തടഞ്ഞതും തെറ്റായ പ്രവണതയാണ്. മലയാളികള്‍ക്ക് എന്താ കൊമ്പുണ്ടോയെന്നും ശ്രീധരൻപിള്ള ചോദിക്കുകയുണ്ടായി.
Post Your Comments