ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള എതിര്‍പ്പും അഭയാര്‍ഥികള്‍ പ്രകടിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെരാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലായിരുന്നു നിയമത്തെ അനുകൂലിച്ച് പാകിസ്താനില്‍നിന്നെത്തിയ അഭയാര്‍ഥികളുടെ റാലി.
പാക്സിതാനില്‍ നിന്നുള്ള പീഡനങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചത് കൂടാതെ ഞങ്ങള്‍ കൊള്ളയടിക്കപ്പെട്ടു രാജ്യം വിടാന്‍ നിര്‍ബന്ധിതരായി.
കുറച്ച് പേര്‍ പൗരത്വം നല്‍കരുതെന്നും പറയുന്നു. ഞങ്ങള്‍ പിന്നെ എങ്ങോട്ട് പോകണമെന്നും റാലി നടത്തിയ അഭയാര്‍ത്ഥികള്‍ ചോദിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പൗരത്വം ലഭിക്കുന്നതിന്റെ ആവേശത്തിലാണിവര്‍. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നും പാകിസ്താനിലെ മതപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പൗരത്വം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി.
പാസ്‌പോര്‍ട്ടും വിസയുമുള്‍പ്പെടെയാണ് ഞങ്ങല്‍ ഇന്ത്യയില്‍ വന്നത്. അല്ലാതെ ഇങ്ങേട്ട് കടന്ന് കറിയവരല്ലെന്നും ഇവര്‍ പറയുന്നു. ഞങ്ങളുടെ സാന്നിധ്യം പ്രതിപക്ഷ പാര്‍ട്ടികളെ അലോസരപ്പെടുത്തുകയാണ്. ഞങ്ങളിവിടേക്ക് വന്നുപോയി പൗരത്വ നല്‍കണമെന്നും റാലി നടത്തിയ അഭയാര്‍ത്ഥികള്‍ പറയുന്നു.
Post Your Comments