കോട്ടയം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു.രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം കമാല്‍, നസീബാ ബീവി എന്നിവരെയാണ് സ്ഥലം മാറ്റിയത്.
Read Also : തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി
കൂടാതെ, മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിന്‍വലിക്കും. നേരത്തെ 188 വിദ്യാര്‍ഥികളുടെ എണ്ണം വെച്ചുകൊണ്ടാണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണര്‍ക്ക് വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പിന്‍വലിക്കുന്നതായും സര്‍വകലാശാല അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍വകലാശാല റജിസ്ട്രാര്‍ കെ സാബുക്കുട്ടന്റെ നിര്‍ദേശം.
വിവാദ മാര്‍ക്ക് ദാനത്തിലൂടെ 118 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു എന്നായിരുന്നു സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. ഈ വിദ്യാര്‍ത്ഥികളുടെ പേരും രജിസ്റ്റര്‍ നമ്പരും മറ്റു വിവരങ്ങളും സര്‍വകലാശാല, വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
Post Your Comments