ന്യൂ ഡൽഹി : ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ ഇടംനേടി ഇന്ത്യന്‍ ബോക്‌സിങ് സൂപ്പർ താരം മേരി കോം. 51 കിലോഗ്രാം വിഭാഗം ട്രയല്‍സില്‍ നിഖാത് സരീനെ 9-1ന് തോൽപിച്ചാണ് ആറു തവണ ലോകചാമ്പ്യനായ മേരികോം യോഗ്യത റൗണ്ടിലേക്ക് കടന്നത്.
Indian Squad for Women’s Boxing Final Trial Update- 51kg.@MangteC defeated @nikhat_zareen in split decision and is selected for the Indian teamfor the Olympic Qualifiers, Asia -Oceania from Feb 3-14, 2020 in Wuhan, China.#PunchMeinHaiDum #OlympicQualifiers#boxing pic.twitter.com/AL5rthBrCR
— Boxing Federation (@BFI_official) December 28, 2019
ആദ്യ റൗണ്ടിലെ വിജയത്തിന് ശേഷമാണ് രണ്ടുപേരും ഈ മത്സരത്തിൽ ഏറ്റുമുട്ടിയത്. നിലവിലെ ദേശീയ ചാമ്പ്യനായ ജ്യോതി ഗുലിയയെ നിഖാതും റിതു ഗ്രെവാളിനെ മേരികോമും തോൽപ്പിച്ചു. മേരി കോമിനെ യോഗ്യതാ റൗണ്ടില്‍ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ ഫെഡറേഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ സരീന്‍ രംഗത്തുവന്നതോടെ ഇരുവരേയും ട്രയല്‍സില്‍ പങ്കെടുപ്പിക്കുകയായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയിലെ വുഹാനിലാണ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുക.
Also read : ഐഎസ്എൽ : നിർണായകപോരിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് , നോർത്ത് ഈസ്റ്റുമായി ഏറ്റുമുട്ടും
മറ്റു മത്സരങ്ങളിലേക്ക് വരുമ്പോൾ, 57 കിലോഗ്രാം വിഭാഗത്തില്‍ ലോക യൂത്ത് ചാമ്പ്യന്‍ സാക്ഷി ചൗധരി ഏഷ്യന്‍ വെള്ളിമെഡല്‍ ജേതാവ് മനീഷ മൗനേയും 60 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ സിമ്രാന്‍ജിത് കൗര്‍ പവിത്രയെയും ആദ്യറൗണ്ടില്‍ പരാജയപ്പെടുത്തി.
Post Your Comments