കൊച്ചി : ഐഎസ്എല്ലിൽ നിർണായകപോരിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന പത്തം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് എതിരാളി. ഒന്‍പത് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴു പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച് ആറാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. എട്ടെണ്ണത്തിലെങ്കിലും വിജയിച്ചാൽ മാത്രമേ ഓഫ് സാധ്യതകൾ സജീവമാകു.
In search of their first win of the campaign since the opening day of the season, @KeralaBlasters welcome @NEUtdFC to Kochi!
#KBFCNEU #HeroISL #LetsFootball pic.twitter.com/tmArQjwkgi— Indian Super League (@IndSuperLeague) December 28, 2019
അതേസമയം ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും ആദ്യ നാലില്‍ കടക്കാന്‍ കഴിയുമെന്ന് കോച്ച് എല്‍ക്കോ ഷാട്ടോരി പറയുന്നത്. കൊച്ചിയിൽ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Come cheer the Blasters for the final home game of 2019!
Book your tickets now on https://t.co/DSmrYznon8 or at the Stadium Box Office. #KeralaBlasters #YennumYellow pic.twitter.com/O0seMCweFX
— Kerala Blasters FC (@KeralaBlasters) December 27, 2019
ടീമിന്റെ കളി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. അവസാന നാലിലെത്താന്‍ ഇനിയും സാധിക്കും. അടുത്ത വാരത്തോടെ ടീമിലെ എല്ലാ താരങ്ങളും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കും. ബ്ലാസ്റ്റേഴ്സിനേക്കാള്‍ രണ്ടു പോയിന്റ് അധികമുള്ള നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ നാലു മത്സരങ്ങളില്‍ ജയിക്കാനായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിനിപ്പോള്‍ സമയം അനുകൂലമല്ല. എടികെ, ബംഗളൂരു എഫ്‌സി എന്നിവര്‍ക്കെതിരെ ഇനിയും മത്സരങ്ങളുണ്ടെന്നും . അതു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സാധ്യതയുണ്ടെന്നും അദ്ദേഹ ഷാട്ടോരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒഡീഷ എഫ് സി വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജംഷെഡ്പൂർ എഫ് സിയെ പരാജയപ്പെടുത്തി.
Post Your Comments