ടോക്യോ : പാരലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ലേഖാര. വനിതകളുടെ 50 മീ. റൈഫിൾ 3 പൊസിഷൻസിൽ (എസ്.എച്ച്1) അവനി വെങ്കല മെഡൽ സ്വന്തമാക്കി.
Read Also : പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയെന്ന് വടക്കൻ സഖ്യം
നേരത്തെ പാരലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയർ റൈഫിൾ സ്റ്റാൻഡിങ് (എസ്.എച്ച് 1) ഇനത്തിലായിരുന്നു അവനിയുടെ സുവർണനേട്ടം. ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ 12ാം മെഡൽ നേട്ടമാണിത്. രണ്ട് സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം.
1984 പാരാലിമ്പിക്സിൽ ജോഗീന്ദർ സിംഗ് സോധി ഒന്നിലധികം മെഡലുകൾ നേടിയിരുന്നു. ഒരു വെള്ളിയും രണ്ട് വെങ്കലവും സോധി സ്വന്തമാക്കിയിരുന്നു.
Post Your Comments