
കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നിന്ന് 30ന് പുറപ്പെടുന്ന ശിവഗിരി തീർത്ഥാടന മതമൈത്രി പദയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 6.50ന് നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. കൗൺസിലർ മേടയിൽ വിക്രമൻ, ആറ്റിപ്ര ജി. സദാനന്ദൻ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ, സെക്രട്ടറി എസ്. സതീഷ്ബാബു, വൈസ് പ്രസിഡന്റ് അഡ്വ.എസ്. സതികുമാർ, ശ്രീനാരായണ സ്‌പോർട്സ് ക്ലബ് പ്രസിഡന്റ് മണപ്പുറം ബി. തുളസീധരൻ, സെക്രട്ടറി വി. വിശ്വരാജൻ, കൺവീനർമാരായ പി.ആർ. പ്രവീൺ, സി. രാജൻ, എൽ. ഉദയകുമാർ, പദയാത്ര ക്യാപ്ടൻ സി. തുളസീധരൻ തുടങ്ങിയവർ സംബന്ധിക്കും. കുളത്തൂർ ശ്രീനാരായണ സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
Post Your Comments