Latest NewsKeralaNews

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. ഇതോടെ വ്രത ശുദ്ധിയുടെ മണ്ഡലകാലത്തിന് ഇന്ന് സമാപനമാകും. രാവിലെ 10 മുതല്‍ 11.45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍. രാത്രി 10 ന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും. തുടര്‍ന്ന് 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ശബരിമല നട തുറക്കുക.

ശബരിമലയില്‍ ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി ഇന്നലെ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നിരുന്നു. ശരം കുത്തിയില്‍ നിന്ന് തങ്ക അങ്കിയെ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക്. പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിലെത്തിയ തങ്ക അങ്കി, തന്ത്രിയും മേല്‍ ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീകോവിലില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button