KeralaLatest NewsIndiaNews

വെരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതില്‍ എതിര്‍പ്പുമായി ചിന്മയി; നല്‍കേണ്ടത് പീഡകനുള്ള ഡോക്ടറേറ്റ്

ചെന്നൈ: മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതില്‍ എതിര്‍പ്പുമായി ഗായിക ചിന്‍മയി. താനടക്കമുള്ള ഒന്‍പത് സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്ന് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ കണ്ണടച്ച് നില്‍ക്കുകയാണ്. എന്നിട്ടും അദ്ദേഹത്തെ ഡോക്ടറേറ്റ്് നല്‍കി ആദരിക്കുവാണ് സര്‍ക്കാര്‍. അദ്ദേഹത്തിന് നല്‍കേണ്ടത് പീഡന വീരനുള്ള ഡോക്ടറേറ്റ് ആണെന്നും ചിന്മയി പറയുന്നു.

ചെന്നൈയിലെ എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനൊരുങ്ങുകയാണ്. ഇതാണ് ചിന്മയിയെ ചൊടിപ്പിക്കാന്‍ കാരണം.

ഒരു വര്‍ഷമായി ഞാന്‍ എന്റെ പരാതി ആവര്‍ത്തിക്കുന്നു. എന്നാല്‍ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ല. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു, വിദേശയാത്രകള്‍ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. ഈ അംഗീകാരം അയാളുടെ ശക്തമായ ഭാഷയ്ക്കാണെന്ന് അറിയാം. അയാള്‍ മുന്നോട്ട് പോയ രീതിയ്ക്ക് അയാള്‍ക്ക് നല്‍കേണ്ടത് നിരന്തര പീഡകനുള്ള ഡോക്ടറേറ്റ് ആണ്. മനോഹരമായ രാജ്യം, മനോഹരമായ ജനത- ചിന്‍മയി ട്വീറ്റ് ചെയ്തു. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ചിന്‍മയിയിലൂടെ തെന്നിന്ത്യയിലും മീ ടൂ തരംഗം സൃഷ്ടിച്ചത്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button